

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ ബഹുഭാഷ കവറേജ് ഉള്‍പ്പെടെ ബിഇന്‍ ചാനലിലും യൂട്യൂബിലും സൗജന്യമായി ലഭിക്കും. അറബ് ലോകത്തെ ആദ്യത്തെ ലോകകപ്പ് മെന മേഖലയിലെ കാഴ്ചക്കാര്‍ക്ക് മുഴുവന്‍ സൗജന്യമായി ലഭ്യമാക്കുമെന്നാണ് ബിഇന്‍ അറിയിച്ചത്. മെന മേഖലയിലെ 24 രാജ്യങ്ങളിലേയും ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ ഫിഫ ലോകകപ്പ് കാഴ്ച്ചക്കാരിലെത്തിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. നവംബര്‍ 20 മുതല്‍ അഞ്ച് ബില്യണിലേറെ കാഴ്ചക്കാരാണ് ബിഇന്നിനുണ്ടായത്.

മൂന്നാം ലോകകപ്പ് കിരീടത്തിന് ശ്രമിക്കുന്ന അര്‍ജന്റീനയും നിലവിലുള്ള ലോകചാമ്പ്യന്മാരായ ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന മത്സരമായിരിക്കും.
