

ദോഹ: വാരാന്ത്യത്തിലെ കാലാവസ്ഥാ പ്രവചനത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ പകല്‍ സമയത്ത് താരതമ്യേന ചൂടായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു എം ഡി) അറിയിച്ചു.

വെള്ളിയാഴ്ച താപനില 21 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ശനിയാഴ്ച 22 ഡിഗ്രി സെല്‍ഷ്യസിനും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

വെള്ളിയാഴ്ച പകല്‍ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. കാറ്റ് തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ 5 മുതല്‍ 15 നോട്ട് വരെ ശക്തമായി വീശും. ചില സ്ഥലങ്ങളില്‍ 22 നോട്ട് വരെയായിരിക്കും കാറ്റിന്റെ ശക്തി. രണ്ടു മുതല്‍ നാലടി വരെ തിരമാല ഉയര്‍ന്നേക്കാം.
ശനിയാഴ്ചയും താരതമ്യേന ചൂടുള്ള പകല്‍ സമയത്തിന് സാക്ഷ്യം വഹിക്കും.

