
ദോഹ: പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും തങ്ങളുടെ ഭാര്യമാര്‍ക്ക് പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ സാധിക്കാതിരുന്ന പന്ത്രണ്ട് പേരെ തെരഞ്ഞെടുത്ത് അതിനുള്ള അവസരമൊരുക്കുന്നു. നസീം ഹെല്‍ത്ത് കെയറും റേഡിയോ മലയാളം 98.6 എഫ് എമ്മും ചേര്‍ന്ന് നടത്തുന്ന ഫോര്‍ മൈ ലവ് ഞാനും ഞാനുമെന്റാളും പരിപാടിയിലൂടെയാണ് പന്ത്രണ്ട് ദമ്പതിമാര്‍ക്ക് പ്രവാസ ലോകത്തിന്റെ സ്‌നേഹസ്വീകരണം ഒരുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ജീവിത സാഹചര്യങ്ങള്‍കൊണ്ടാണ് പലര്‍ക്കും ഭാര്യമാരെ കൂടെ കൊണ്ടുവരാന്‍ സാധിക്കാത്തത്. ഭാര്യയെ കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറില്‍ കൊണ്ടുവരാനും ഒരുമിച്ച് ഖത്തര്‍ കാണാനുമുള്ള അവസരമാണ് ഫോര്‍ മൈ ലവ്; ഞാനും ഞാനുമെന്റാളും പരിപാടിയിലൂടെ സാധിക്കുക.

പതിനഞ്ച് വര്‍ഷക്കാലമായി ഖത്തറില്‍ പ്രവാസിയായി ജീവിക്കുന്ന രണ്ടായിരം റിയാലില്‍ താഴെ ശമ്പളമുള്ള പ്രവാസികളുടെ ഭാര്യമാരെയാണ് ഫോര്‍ മൈ ലവ്; ഞാനും ഞാനുമെന്റാളും പരിപാടിയിലേക്ക് പരിഗണിക്കുക.

ക്ലിക്കോണ്‍ ആന്റ് ട്രാവലര്‍, സീ ഷോര്‍ കേബിള്‍സ്, ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, നാഷണല്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കും.
മൂന്നാം തവണയാണ് നസീം ഹെല്‍ത്ത് കെയര്‍ ഫോര്‍ മൈ ലവ് ഞാനും ഞാനുമെന്റാളും പരിപാടി സംഘടിപ്പിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ റേഡിയോ മലയാളം 98.6 എഫ് എം സി ഇ ഒ അന്‍വര്‍, മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ നൗഫല്‍ അബ്ദുറഹ്മാന്‍, ആര്‍ ജെ പാര്‍വതി, നസീം അല്‍ റബീഹ് ഫൈനാന്‍സ് മാനേജര്‍ അസീം ഇര്‍ഷാദ്, ക്ലിക്കോണ്‍ പ്രതിനിധികളായ അബ്ദുല്‍ അസീസ്, സലീം മുഹ്‌യുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

