ഖത്തര്‍ മലയാളി ഇന്‍ഫ്‌ളൂവന്‍സെഴ്‌സിന്റെ ‘ഇന്‍സ്പൈറ 2025’ ഏഴിന്

Web Desk
1 Min Read

ദോഹ: ഖത്തറിലെ മലയാളി ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ കൂട്ടായ്മ ക്യു എം ഐ സംഘടിപ്പിക്കുന്ന ഇന്‍സ്‌പെയറ 2025ല്‍ പ്രശസ്ത മെന്റലിസ്റ്റും മിറക്കിള്‍ ബസ്റ്ററുമായ ഫാസില്‍ ബഷീറിന്റെ ട്രിക്സ് മാനിയ അവതരിപ്പിക്കും. മൂണ്‍ ഇവന്റ്‌സുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

city exchange

ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെ ഹോളിഡേ ഇന്‍ ഹോട്ടലിലാണ് പരിപാടി. ഖത്തറിലെ പ്രമുഖ മ്യൂസിക് ബാന്റായ ചുരികയുടെ സംഗീതവിരുന്നും തുടര്‍ന്നുണ്ടാവും.

മുന്‍കൂട്ടി നല്‍കിയിട്ടുള്ള സൗജന്യ പാസുകള്‍ ഉപയോഗിച്ചാണ് പ്രവേശനം. മെന്റലിസം അടിസ്ഥാനമാക്കിയുള്ള തീം ഷോ ആയതിനാല്‍ വൈകിട്ട് അഞ്ചിന് ഗേറ്റ് ഓപ്പണ്‍ ചെയ്ത് വൈകിട്ട് 6.15ന് ഗേറ്റ് അടക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. താജ് ബിരിയാണിയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.

Share This Article
Leave a Comment
error: Content is protected !!