

ദോഹ: ആര്‍ട്ടിടെക്ചര്‍ ആന്റ് ഡിസൈന്‍ മാഗസിനായ ഡെസീനിന്റെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടത്തിനുള്ള നോമിനികളില്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടും.

’21-ാം നൂറ്റാണ്ടിലെ ആര്‍ക്കിടെക്ചര്‍: 25 ഇയേഴ്സ് 25 ബില്‍ഡിംഗ്സ്’ എന്ന തലക്കെട്ടിലുള്ള മാസികയുടെ പരമ്പരയില്‍ പട്ടികപ്പെടുത്തിയിട്ടുള്ളവയാണ് മത്സരത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ 25 വര്‍ഷമായുള്ള പ്രതിവര്‍ഷം ഒരു ശ്രദ്ധേയമായ കെട്ടിടമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

21-ാം നൂറ്റാണ്ടിലെ ആര്‍ക്കിടെക്ചര്‍: 25 ഇയേഴ്സ് 25 ബില്‍ഡിംഗ്സ് പരമ്പര അവസാനിപ്പിക്കാന്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടത്തിന് വോട്ട് ചെയ്യാന്‍ വായനക്കാരോട് അഭ്യര്‍ഥിക്കുന്നുവെന്ന് ഡെസീന്‍ മാഗസിന്‍ വെബ്സൈറ്റില്‍ പറഞ്ഞു. മാസികയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഹെര്‍സോഗ് ആന്റ് ഡി മ്യൂറോണിന്റെ ടേറ്റ് മോഡേണ്‍, റിയു നിഷിസാവയുടെ മോറിയാമ ഹൗസ്, ഫ്രാങ്ക് ഗെഹ്റിയുടെ വാള്‍ട്ട് ഡിസ്‌നി കണ്‍സേര്‍ട്ട് ഹാള്‍, എസ്ഒഎമ്മിന്റെ ബുര്‍ജ് ഖലീഫ, സ്റ്റെഫാനോ ബോയേരിയുടെ ബോസ്‌കോ വെര്‍ട്ടിക്കലെ തുടങ്ങിയ മറ്റ് അഭിമാനകരമായ വാസ്തുവിദ്യാ അത്ഭുതങ്ങളുമായാണ് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് രംഗത്തുള്ളത്.
ഐഎം പെയ് രൂപകല്‍പ്പന ചെയ്ത മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിനെ 2008ല്‍ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടമായാണ് ഡെസീന്‍ നാമനിര്‍ദ്ദേശം ചെയ്തത്. കൂടാതെ ‘ഗള്‍ഫിലെ ആദ്യത്തെ മെഗാ-മ്യൂസിയം’ എന്നും വിശേഷിപ്പിച്ചു.
വിജയിയെ ഈ വര്‍ഷം അവസാനം പ്രഖ്യാപിക്കുമെന്ന് ഡെസീന്‍ പറഞ്ഞു.
വോട്ട് രേഖപ്പെടുത്താന്‍ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്
https://www.dezeen.com/2025/01/31/21st-century-architecture-vote/

