

ദോഹ: കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ ‘ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്ന ശീര്‍ഷകത്തില്‍ ഖത്തറിലെ നാലു സെന്‍ട്രലുകളില്‍ വിചാരസദസ്സ് സംഘടിപ്പിക്കുന്നു. ’47ലെ രാഷ്ട്രീയ ഭാവന, 75 പിന്നിട്ട ഇന്ത്യന്‍ വിഭാവന’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അംഗങ്ങളില്‍ കാഴ്ചപ്പാടുകളെ വിശാലമാക്കുന്നതിനും നിലപാടുകള്‍ ദൃഢമാക്കുന്നതിനും ഊന്നല്‍ നല്‍കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ചര്‍ച്ചാ സംഗമത്തിന് നേതൃത്വം നല്‍കും.

