നവംബര്‍ ഒന്നുമുതല്‍ ഖത്തറില്‍ സന്ദര്‍ശക വിസയില്‍ പ്രവേശനം ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം

Web Desk
1 Min Read

ദോഹ: ഖത്തരികള്‍ക്കും താമസ രേഖകളുള്ളവര്‍ക്കും നിര്‍ബാധം യാത്ര ചെയ്യാമെങ്കിലും നവംബര്‍ ഒന്നുമുതല്‍ ഖത്തറില്‍ പ്രവേശിക്കാന്‍ എല്ലാ സന്ദര്‍ശകര്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാക്കി. അല്‍ഖാസ് ടി വിയുമായുള്ള അഭിമുഖത്തില്‍ ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്.

city exchange

ഹയ്യ കാര്‍ഡ് ലഭിച്ചവര്‍ക്ക് 2023 ജനുവരി 23 വരെ ഖത്തറില്‍ താമസിക്കാനുള്ള അനുമതിയാണ് ലഭിക്കുക. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് ഉള്ളവര്‍ക്കാണ് ഹയ്യ കാര്‍ഡ് ലഭ്യമാകുക. ഹയ്യ കാര്‍ഡ് ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനയും ലോകകപ്പ് ടിക്കറ്റുണ്ടായിരിക്കുകയെന്നതാണ്. ഫിഫ ലോകകപ്പ് നടക്കുന്ന ദിവസങ്ങളില്‍ കളി കാണാനെത്തുന്നവര്‍ക്ക് പുറമേ മറ്റു സന്ദര്‍ശകരുടെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ലോകകപ്പ് ടിക്കറ്റ് വാങ്ങുകയും താമസം ഉറപ്പു വരുത്തുകയും ചെയ്തതിന് ശേഷം ഹയ്യാ കാര്‍ഡിന് അപേക്ഷിച്ചാല്‍ മതിയാകുമെന്ന് അദ്ദേഹം അറിയിച്ചു. താത്പര്യമുള്ള കളി മാത്രം കാണാനെത്തുന്ന അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മത്സരശേഷം അന്നുതന്നെ തിരിച്ചു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനും അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!