

കരുനാഗപ്പള്ളി: എസ് എസ് എഫ് ഇരുപത്തി ഒമ്പതാമത് എഡിഷന്‍ കൊല്ലം ജില്ലാ സാഹിത്യോത്സവിന് കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ കാമ്പസില്‍ വേദിയൊരുങ്ങുന്നു. പന്തല്‍ കാല്‍ നാട്ടലിന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി നേതൃത്വം നല്‍കി.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് എ എസ് ഷമീര്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി ഷമീര്‍ വടക്കേവിള, നൗഷര്‍ അഹ്‌സനി, അന്‍വര്‍ഷ നഈമി തുടങ്ങിയവരും സ്വാഗതസംഘം അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഈ മാസം 18 മുതല്‍ 21 വരെ നടക്കുന്ന സാഹിത്യോത്സവില്‍ വിവിധ കലാ സാംസ്‌കാരിക ചര്‍ച്ച സംഗമങ്ങള്‍ നടക്കും. വിവിധ ഇനങ്ങളിലായി നിരവധി മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.

എ എം ആരിഫ് എം പി ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ വിശിഷ്ടാതിഥിയാകും. സി ആര്‍ മഹേഷ് എം എല്‍ എ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വങ്ങള്‍, പ്രാസ്ഥാനിക നേതാക്കള്‍ ഉദ്ഘാടന, സമാപന വേദികളില്‍ സംബന്ധിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

