പയ്യന്നൂര്‍ മണ്ഡലം പ്രവാസി സംഗമം ശ്രദ്ധേയമായി

Web Desk
1 Min Read

പയ്യന്നൂര്‍: കേരള പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ആസ്ഥാനത്ത് സംഘടിപ്പിച്ച പയ്യന്നൂര്‍ മണ്ഡലം പ്രവാസി സംഗമം ശ്രദ്ധേയമായി. പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഅദുല്ല ഉദ്ഘാടനം ചെയ്തു.

city exchange

മണ്ഡലം ജനറല്‍ സെക്രട്ടറി ടി പി മുഹമദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി ടി പി മഹമൂദ് വിശിഷ്ടാതിഥിയായിരുന്നു. കാസര്‍ക്കോട് ജില്ലാ പ്രവാസി ലീഗ് പ്രസിഡണ്ട് എ പി ഉമ്മര്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പ്രവാസി ലീഗ് ഉപാധ്യക്ഷന്‍ അഹമദ് പോത്താങ്കണ്ടം, പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്‌റഫ്, ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ കോയിപ്ര, മുന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് എ ശുക്കൂര്‍ ഹാജി, ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം കരപ്പാത്ത് ഉസ്മാന്‍, മുന്‍സിപ്പല്‍ ലീഗ് പ്രസിഡണ്ട് വി കെ ഷാഫി, കാഞ്ഞങ്ങാട് മണ്ഡലം പ്രവാസി ലീഗ് ജനറല്‍ സെകട്ടറി ഫൈസല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

- Advertisement -
Ad image

മണ്ഡലം ട്രഷറര്‍ കാട്ടൂര്‍ ഹംസ, വൈസ് പ്രസിഡണ്ട് ടി പി അബ്ദുല്‍ അസീസ് ഹാജി, ജോയിന്റ് സെകട്ടറി എസ് കെ അശ്‌റഫ് പെരുമ്പ, ബി അബ്ദുല്ല ഹാജി കൊരങ്ങാട്, ഉമര്‍കുട്ടി വട്ട്യേര, വി വി സത്താര്‍ പെടേന, എം ടി പി സൈഫുദ്ദീന്‍ കാങ്കോല്‍ നേതൃത്വം നല്‍കി.

ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ ടി സഅദുല്ലയെയും ജില്ലാ വനിത ലീഗ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഷമീമ ജമാലിനെയും മണ്ഡലം കമ്മിറ്റി ഷാള്‍ അണിയിച്ചു കൊണ്ട് ആദരിച്ചു. സിക്രട്ടറി അലി കോയിപ്ര നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!