വിപിഎസ് ലേക്ഷോര്‍ ദേശീയ കിഡ്നി ട്രാന്‍സ്പ്ലാന്റ് അപ്ഡേറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: അഞ്ചാമത് ദേശീയ കിഡ്നി ട്രാന്‍സ്പ്ലാന്റ് അപ്ഡേറ്റ് സെമിനാര്‍ വിപിഎസ് ലേക്ഷോറും അസോസിയേഷന്‍ ഓഫ് കൊച്ചിന്‍ നെഫ്രോളജിസ്റ്റ്‌സും സംയുക്തമായി സംഘടിപ്പിച്ചു. വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

city exchange

പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ദ്വിദിന സെമിനാര്‍ ഓഗസ്റ്റ് 6ന് സമാപിക്കും. പ്രമുഖ നെഫ്രോളജിസ്റ്റും ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പ്രസിഡന്റുമായ ഡോ. ജോര്‍ജി എബ്രഹാം കിഡ്‌നി സ്വീകര്‍ത്താക്കളിലെ പോഷകാഹാര കുറവിനെക്കുറിച്ചു വിശദീകരിച്ചു.

സെമിനാറില്‍ കിഡ്നി രോഗങ്ങള്‍ക്കുള്ള നൂതന ചികിത്സാ സംവിധാനങ്ങള്‍, കിഡ്‌നിമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പ്രമേഹം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ദേശീയ തലത്തിലുള്ള വിദഗ്ധര്‍ പഠനങ്ങള്‍ അവതരിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!