

ആലുവ: ചേച്ചിക്കുട്ടിക്ക് പ്രണാമം അര്‍പ്പിച്ചും ഇനിയും ആവര്‍ത്തിക്കരുതേ എന്നു അഭ്യര്‍ഥിച്ചും വിടരും മുമ്പെ പിഴുതെറിയപ്പെട്ട പ്രിയ ചേച്ചിക്കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലെയും കുട്ടികള്‍ കരുതല്‍ ദീപം തെളിയിച്ചു.

മരണപ്പെട്ട കുട്ടി ഈ മാസം മെയ് വരെ പഠിച്ച തായിക്കാട്ടുകര ഗ്യാരേജിനു സമീപമുള്ള 128-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്ക് സ്വാഗതവും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റൂബി ജിജി നന്ദിയും പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, രമണന് ചേലാക്കുന്ന്, പി വി വിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്, വിവിധ കക്ഷി നേതാക്കളായ മുഹമ്മദ് നാസര്‍, വിജയന് കുളത്തേരി, ഷെമീര്‍ ചാലുംകണ്ടത്തില്, തായിക്കാട്ടുകര സ്കൂള്‍ കോംപ്ലക്സ് എല്‍ പി സ്കൂള്‍ മാനേജര്‍ പി ബി അലികുഞ്ഞ്, അങ്കണവാടി കുട്ടികള്‍, മാതാപിതാക്കള്‍, ടീച്ചര്മാര്, അങ്കണവാടി മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങള്‍, കുട്ടി പഠിച്ചു കൊണ്ടിരുന്ന സ്കൂള്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇത്തരത്തിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ എടുക്കണമെന്നും സ്വയം സൂക്ഷിക്കണമെന്നും അപരിചിതരായ ആളുകള്‍ വിളിച്ചാല്‍ കൂടെ പോകരുതെന്നും കുട്ടികളെ ഓര്‍മ്മിപ്പിക്കുകയും കുട്ടികളെ കരുതലോടെ നോക്കണമെന്നും കുട്ടികളുടെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും ഉണര്‍ത്തിക്കൊണ്ടാണ് അങ്കണവാടികളില്‍ കരുതല്‍ ദീപം തെളിയിച്ചത്.
ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ 32 അങ്കണവാടികളിലും നടന്ന കരുതല്‍ ദീപം തെളിയിക്കല്‍ പരിപാടിയില്‍ വാര്‍ഡ് അംഗങ്ങളും മാതാപിതാക്കളും ആശ വര്‍ക്കര്‍മാരും കുടുംബശ്രീ അംഗങ്ങളും മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

