കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ധര്‍ണ 11ന്

Web Desk
1 Min Read

കോഴിക്കോട്: കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് വിവിധ ആവശ്യങ്ങളുന്നയിച്ചു മെയ് 11ന് രാവിലെ 10ന് സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ ആസ്ഥാനങ്ങളില്‍ കലക്ടറേറ്റിന് മുന്നിലും ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

city exchange

ഭിന്നശേഷി ക്ഷേമ പെന്‍ഷന്‍ 25 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക, ബാഹുലേയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രകാരം ഒഴിവുകള്‍ നികത്തുകയും കാഴ്ചയില്ലാത്തവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നിയമനം നടപ്പാക്കുകയും ചെയ്യുക, കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളുടെ വിവാഹത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.

വാര്‍ത്താസമ്മേളനത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് ഡോ. സി ഹബീബ്, ജനറല്‍ സെക്രട്ടറി സി കെ അബൂബക്കര്‍, എ കെ അബ്ബാസ്, കെ സി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!