വിമാനാപകടം; യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്

Web Desk
1 Min Read

അഹമ്മദാബാദ്: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അപകടത്തില്‍ നിന്നും ആരെങ്കിലും രക്ഷപ്പെട്ടതായി പറയാനാകില്ലെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ജി എസ് മാലിക് അറിയിച്ചു.

city exchange

എയര്‍ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളെജിന്റെ ഹോസ്റ്റലിലുണ്ടായിരുന്ന 5 വിദ്യാര്‍ഥികളും മരിച്ചിട്ടുണ്ട്. അപകടത്തില്‍ 50ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം തകര്‍ന്നു വീണത്. മരിച്ചവരില്‍ 4 എം ബി ബി എസ് വിദ്യാര്‍ഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമാമുള്ളത്.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 232 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!