ക്യാമ്പിംഗ് സീസണ്‍ രണ്ടാം ഘട്ടം സീലൈന്‍, ഖോര്‍ അല്‍ ഉദയ്ദ് മേഖലയില്‍

Web Desk
1 Min Read

ദോഹ: രാജ്യത്തിന്റെ തെക്കന്‍ മേഖലയായ സീലൈന്‍, ഖോര്‍ അല്‍ ഉദെയ്ദ് എന്നിവിടങ്ങളില്‍ ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ ആരംഭിച്ചു. 2023 മെയ് 20 വരെ സീസണ്‍ നീണ്ടുനില്‍ക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

city exchange

സെപ്റ്റംബര്‍ 29ന് ആരംഭിച്ച ആദ്യഘട്ടം 2023 ഏപ്രില്‍ ഒന്നുവരെയാണ് തുടരുക. അതില്‍ വടക്കന്‍, മധ്യ മേഖലകലാണ് ഉള്‍പ്പെടുന്നത്.

ലോകകപ്പ് അതിഥികള്‍ക്കായി പ്രാദേശിക ജന്തുജാലങ്ങള്‍, പ്രകൃതി സംരക്ഷണം, വന്യമൃഗങ്ങള്‍ എന്നിവയെക്കുറിച്ച് വിവരങ്ങല്‍ നല്കാനും സാംസ്‌കാരികവും വിനോദപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായാണ് തെക്കന്‍ മേഖലയിലെ ക്യാമ്പിംഗ് മാറ്റിവച്ചത്.

- Advertisement -
Ad image

ക്യാമ്പുകളില്‍ ലൗഡ് സ്പീക്കറുകള്‍ സ്ഥാപിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് മുന്നറിയിപ്പ് നല്കിയ മന്ത്രാലയം സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. പുല്‍മേടുകളില്‍ നിന്നും താഴ്വരകളില്‍ നിന്നും 100 മീറ്ററില്‍ കുറയാത്ത അകലം പാലിക്കുക, ഉയര്‍ന്ന ഭൂമിയില്‍ ക്യാമ്പ് സ്ഥാപിക്കുക, സര്‍ക്കാര്‍, സേവന സൗകര്യങ്ങള്‍, എണ്ണ, വാതക പൈപ്പ്ലൈനുകള്‍ എന്നിവയില്‍ നിന്ന് 500 മീറ്ററില്‍ കുറയാത്ത ദൂരമോ ചട്ടങ്ങള്‍ക്കനുസരിച്ചോ അകലം പാലിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ക്യാമ്പുകള്‍, റാഞ്ചുകള്‍, ഫാമുകള്‍, ഗ്രാമങ്ങള്‍ എന്നിവയ്ക്കിടയില്‍ 300 മീറ്ററില്‍ കുറയാത്ത അകലം പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണില്‍ ആറ് മാസ കാലയളവില്‍ 1,626 ക്യാമ്പുകളാണുണ്ടായത്.

Share This Article
Leave a Comment
error: Content is protected !!