പനി; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യരംഗം

Web Desk
2 Min Read

ദോഹ: കാലാവസ്ഥാ മാറ്റ്‌ത്തെ തുടര്‍ന്ന് രാജ്യത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും സീസണല്‍ പനി കേസുകളുടെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യരംഗം. ഈ വര്‍ഷത്തെ പനിയെ കുറച്ചുകാണരുതെന്ന് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരും ആരോഗ്യ പരിരക്ഷാ ദാതാക്കളും പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.

city exchange

സെപ്തംബറില്‍ പബ്ലിക് ആന്റ് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മന്ത്രാലയം വാര്‍ഷിക സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭിക്കുന്നതാണ്.

ഖത്തറില്‍ പൊതുവെ വേനല്‍ക്കാലത്ത് കടുത്ത ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയും ശൈത്യകാലത്ത് വളരെ തണുപ്പും അനുഭവപ്പെടുന്നതിനാല്‍ ഋതുക്കള്‍ മാറുമ്പോള്‍ ആളുകള്‍ക്കിടയില്‍ പല പകര്‍ച്ചവ്യാധികളും വളരെ സാധാരണമാണ്. പനി അതിലൊന്നാണ്.

- Advertisement -
Ad image

കടുത്ത പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന, തലവേദന, ചുമ, ക്ഷീണം എന്നിവയാണ് ഏറ്റവും സാധാരണമായ അസുഖ ലക്ഷണങ്ങളെന്നും ഇന്‍ഫ്‌ലുവന്‍സയുടെ ഗുരുതരമായ സങ്കീര്‍ണതയാണ് വൈറല്‍ ന്യുമോണിയയെന്നും വെല്‍കിന്‍സ് മെഡിക്കല്‍ സെന്ററിലെ ഇന്റേണല്‍ മെഡിസിനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ജേക്കബ് നീലിനെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍ഫ്‌ളുവന്‍സ വൈറസ് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു. രോഗബാധിതരായ വ്യക്തികള്‍ അവരുടെ രോഗം ആരംഭിച്ച് ആദ്യത്തെ മൂന്ന് നാല് ദിവസങ്ങളില്‍ കൂടുതല്‍ പകര്‍ത്തും. വൈറസ് ബാധിച്ച് ഏകദേശം രണ്ട് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. മിക്ക ആളുകള്‍ക്കും ഇന്‍ഫ്‌ളുവന്‍സ സ്വയം പരിഹരിക്കപ്പെടുമെങ്കിലും ചിലപ്പോള്‍ ഇന്‍ഫ്‌ളുവന്‍സയും അതിന്റെ സങ്കീര്‍ണതകളും മാരകമാകാനും സാധ്യതയുണ്ട്.

ഇന്‍ഫ്‌ളുവന്‍സ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവരില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, പ്രത്യേകിച്ച് രണ്ടു വയസ്സിന് താഴെയുള്ളവര്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, നഴ്സിംഗ് ഹോമുകളിലും മറ്റ് ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലും താമസിക്കുന്നവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഡോ. നീല്‍ പറഞ്ഞു. ആസ്ത്മ, ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കും.

ഇന്‍ഫ്‌ളുവന്‍സ പോലുള്ള ലോഗങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, കൈ ശുചിത്വം പാലിക്കുക, ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ധരിക്കുക എന്നിവയാണ് രോഗബാധ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍. രോഗലക്ഷണങ്ങളുള്ളവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുകയും അടുത്ത സമ്പര്‍ക്കം സാധ്യമായ സ്ഥലങ്ങളില്‍ പോകുകയാണെങ്കില്‍ മാസ്‌ക് ധരിക്കുകയും വേണം. ഇന്‍ഫ്‌ളുവന്‍സയ്ക്കെതിരായ ഏറ്റവും മികച്ച സംരക്ഷണം വാക്‌സിനേഷനായിരിക്കും.

എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും ഖത്തറിലുടനീളം 45-ലധികം സ്വകാര്യ, അര്‍ധ- സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് അവരുടെ സൗജന്യ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനുകള്‍ സ്വീകരിക്കാന്‍ കഴിയും.

Share This Article
Leave a Comment
error: Content is protected !!