

ദോഹ: ഫിഫ ലോകകപ്പ് ഖത്തറിന് ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധേയവും മാന്യവുമായ കവറേജ് നല്‍കിയെന്നും ഇത് മികച്ച സ്വാധീനം ലോകത്ത് ചെലുത്തിയതായി ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ താനി ബിന്‍ ഖാലിദ് അല്‍ താനി സ്ഥിരീകരിച്ചു.

ടൂര്‍ണമെന്റിന്റെ സമാപനത്തോടനുബന്ധിച്ചും രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ചും ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ നടത്തിയ ചടങ്ങിനോടനുബന്ധിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് ശൈ്ഖ് അബ്ദുല്‍ അസീസ് നല്‍കിയ പ്രസ്താവനയില്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും അഭിനന്ദിച്ചു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സംഘടിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിച്ച എല്ലാ കക്ഷികള്‍ക്കും അദ്ദേഹം നന്ദിയും അഭിമാനവും പ്രകടിപ്പിച്ചു.
