ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്‍ 19-ാമത് എഡിഷന്‍ ഫെബ്രുവരി 20 മുതല്‍ 25 വരെ

Web Desk
1 Min Read

ദോഹ: ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ 19-ാം പതിപ്പ് 2023 ഫെബ്രുവരി 20 മുതല്‍ 25 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഖത്തര്‍ ടൂറിസവും ഖത്തര്‍ ബിസിനസ് ഇവന്റ്‌സ് കോര്‍പ്പറേഷനുമാണ് ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

city exchange

ആഡംബര ഉത്പന്നങ്ങള്‍ക്കുള്ള ആഗോള പ്ലാറ്റ്ഫോമാണ് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍. അഞ്ഞൂറിലധികം അന്തര്‍ദ്ദേശീയ മുന്‍നിര വാച്ച്, ജ്വല്ലറി ബ്രാന്‍ഡുകളും ഖത്തറി ഡിസൈനര്‍മാരും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഖത്തറിലെയും ലോകത്തെയും അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ട്രെന്‍ഡുകളാണ് സന്ദര്‍ശകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!