കാലാവസ്ഥാ വ്യതിയാനം; കുവൈത്തിലെ ആലിപ്പഴ വര്‍ഷം ഇനിയും ആവര്‍ത്തിച്ചേക്കും

Web Desk
1 Min Read

കുവൈത്ത് സിറ്റി: ഭൂമിയിലെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നായ കുവൈത്തില്‍ അപൂര്‍വമായ ആലിപ്പഴം വീഴ്ച. മഞ്ഞും ഐസും വീണതോടെ ജനങ്ങള്‍ ആഹ്ലാദത്തോടെയാണ് അവത് ആസ്വദിച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ തെളിയുന്നത്.

city exchange

ഒന്നര പതിറ്റാണ്ടിനിടെ ഇത്രയും വലിയ ആലിപ്പഴം തങ്ങള്‍ കണ്ടിട്ടില്ലെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് മുന്‍ ഡയറക്ടര്‍ മുഹമ്മദ് കരാം വാര്‍്ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. അപൂര്‍വ കാലാവസ്ഥാ സംഭവം ആഘോഷിക്കുന്ന റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും ആലിപ്പഴവും മഞ്ഞും പുതച്ച നിലയിലായിരുന്നു.

കുവൈത്ത് സിറ്റിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ തെക്ക് ഉം അല്‍-ഹൈമാനാല്‍ ആലിപ്പഴം പെയ്തപ്പോള്‍ കുട്ടികള്‍ സ്‌കാര്‍ഫുകളും റെയിന്‍കോട്ടുകളും ധരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം പ്രതിഭാസം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കരാം പറഞ്ഞു.

- Advertisement -
Ad image

ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത വേനല്‍ ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഭാവിയില്‍ ജീവിക്കാന്‍ യോഗ്യമല്ലാത്ത പ്രദേശമാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2016-ല്‍ വേനല്‍ക്കാല താപനില 54 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. ചരിത്രപരമായ ശരാശരിയെ അപേക്ഷിച്ച് 2071 മുതല്‍ 2100 വരെ കുവൈത്തിന്റെ ചില ഭാഗങ്ങളില്‍ 4.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുമെന്ന് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!