

തെഹ്റാന്‍: ഇറാന്‍ തലസ്ഥാമായ തെഹ്‌റാനിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖംനേയിയെ അനുശോചനം അറിയിച്ചു.

തെഹ്റാനിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയ അമീര്‍ ഖംനേയിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ്, വിദേശകാര്യ മന്ത്രി, മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ തുടങ്ങി അപകടത്തില്‍ മരിച്ച എല്ലാവര്‍ക്കും സര്‍വശക്തനായ ദൈവം കരുണ ചൊരിയട്ടെയെന്ന് പ്രാര്‍ഥിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും അമീറിനൊപ്പമുണ്ടായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

