ഐ എസ് ഡി സൊസൈറ്റി; അഷറഫ് ഗ്രാന്റ് തേജസ് വീണ്ടും പ്രസിഡന്റ്

Web Desk
1 Min Read

പയ്യന്നുര്‍: ഐ എസ് ഡി സൊസൈറ്റി ഭരണ സമിതി പ്രസിഡണ്ടായി കെ മുഹമ്മദ് അഷ്റഫിനെയും ജനറല്‍ സെക്രട്ടറിയായി കെ പി മുഹമ്മദ് സഅദിനെയും ട്രഷററായി കക്കുളത്ത് അബ്ദുല്‍ ഖാദറിനെയും ഐക്യകണ്‌ഠേന വീണ്ടും തെരഞ്ഞെടുത്തു.

city exchange

പെന്റ് റസ്റ്റാറന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ് പി മുഹമദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.

മറ്റു ഭാവാഹികളായി ഡോ. പി വി അബൂബക്കര്‍, എഞ്ചിനീയര്‍ സി ഷൗക്കത്തലി, ഹാജി എം കെ തയ്യില്‍ (വൈസ് പ്രസി), കെ പി നസീം, നദീദ അബ്ദുല്‍ മജീദ് (സെക്ര), ഡോ. അഹമദ് ഷാഫി (മാനേജര്‍) എന്നിവരെയും ഗള്‍ഫ് കോ ഓര്‍ഡിനേറ്റര്‍മാരായി ഡോ. പി വി അബൂബക്കര്‍, മുഹമ്മദ് ദാവൂദ് എന്നിവരെയും കുവൈത്ത് കോ ഓര്‍ഡിറ്ററായി മുഹമ്മദ് ഫൈസലിനെയും തെരഞ്ഞെടുത്തു.

ഭാരവാഹികളെ അനുമോദിച്ചു ലുഖ്മാന്‍, ലൈല, മുഹമ്മദ് ഫൈസല്‍ സംസാരിച്ചു. കെ പി മുഹമ്മദ് സഅദ് സ്വാഗതവും കക്കുളത്ത് അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. സ്‌ക്കൂള്‍ ഗവേണിംഗ് ബോഡി ചെയര്‍മാനായി കെ എം അഷ്‌റഫിനെയും സി ഇ ഓ യായി കെ പി മുഹമ്മദ് സഅദിനെയും തെരഞ്ഞെടുത്തു.

- Advertisement -
Ad image

വിദേശത്തുള്ള അംഗങ്ങളും ഇസ്ദാ ഭാരവാഹികളും ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിത്തരാന്‍ സഹായിച്ച പ്രിന്‍സിപ്പല്‍, സ്റ്റാഫ്, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!