ടൈ കേരള ബിസിനസ് പ്ലാന്‍ പിച്ച് മത്സരം: ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ചാപ്റ്റര്‍ വിജയികളായി

Web Desk
1 Min Read

കൊച്ചി: ടൈ കേരള ടൈ യങ് ഒന്‍ട്രപ്രണേഴ്സ് ഗ്ലോബല്‍ സ്റ്റുഡന്റ് ബിസിനസ് പ്ലാന്‍ പിച്ചിങ് മത്സരത്തില്‍ കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ടീമായ വി-സൈന്‍, കേരള ചാപ്റ്റര്‍ ജേതാക്കളായി. ഹന്നാ വര്‍ഗീസ്, ആന്‍ഡ്രിയ അജോഷ്, ഹനാന്‍ നിവില്‍ അലി, പുണ്യ ശ്രീജി എന്നിവരടങ്ങുന്ന ടീമാണ് ജേതാക്കളായത്.

city exchange

ഹൈദരാബാദില്‍ നടക്കുന്ന ആഗോള ഫൈനല്‍ മത്സരങ്ങളില്‍ അവര്‍ ടൈ കേരളയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മത്സരത്തില്‍ ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിലെ കല്‍ട്ടിവാക്കോ ടീം രണ്ടാം സ്ഥാനവും ഏരൂര്‍ ഭവന്‍സ് വിദ്യ മന്ദിറിലെ ടീം ഫ്െളക്‌സെന്‍സ് മൂനാം സ്ഥാനവും നേടി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വകാര്യ, പൊതു വിദ്യാലയങ്ങളില്‍ ടൈ കേരള ടി വൈ ഇ പ്രോഗ്രാം നടപ്പാക്കി വരുന്നു. ഒന്‍പത് മുതല്‍ 12 ഗ്രേഡ് വരെയുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രൂപപ്പെടുത്തിയതാണ് ടി വൈ ഇ പ്രോഗ്രാം.

കുട്ടികളില്‍ സംരംഭകത്വവും നേതൃനൈപുണ്യവും വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഇന്റഗ്രെറ്റഡ് ക്ലാസ്റൂം സെഷനുകള്‍, മെന്ററിംഗ്, ബിസിനസ് പ്ലാന്‍ മത്സരം എന്നിവയടങ്ങിയ ടി വൈ ഇ പ്രോഗ്രാം നടപ്പാക്കുന്നത്. ഇത്തവണ 5000 വിദ്യാര്‍ഥികളാണ് പ്രോഗ്രാമിന്റെ ഭാഗമായത്. ഇവരില്‍ നിന്നാണ് കൊച്ചിയില്‍ നടന്ന ചാപ്റ്റര്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് 10 ടീമുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

- Advertisement -
Ad image

ടി വൈ ഇ പ്രോഗ്രാമിലൂടെ ഇത്തവണ 5000 കുട്ടികളിലേക്ക് എത്താന്‍ കഴിഞ്ഞത് ആവേശകരമാണെന്ന് ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു.

ചെറുപ്രായത്തിലുള്ള കുട്ടികള്‍ ബിസിനസ്സ് പ്ലാനുകളെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍ വളരെ ഹൃദയസ്പര്‍ശിയാണെന്നും യുവ മനസ്സുകളില്‍ സംരംഭകത്വ നൈപുണ്യങ്ങള്‍ വികസിപ്പിക്കുന്നതിന് ടൈ കേരളയെ അഭിനന്ദിക്കുന്നതായും മേക്കര്‍ വില്ലേജ് സി ഇ ഒ വെങ്കട്ട് രാഘവേന്ദര്‍ പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!