
ടോക്യോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജര്‍മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം കരസ്ഥമാക്കിയത്.
ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മികച്ച സേവുകളാണ് ഇന്ത്യയെ വെങ്കല നേട്ടത്തിലെത്തിച്ചത്. ഇതോടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 12 മെഡലുകളായി.
കളി തുടങ്ങുമ്പോള്‍ ജര്‍മനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രന്‍ജിത് ഗോള്‍ നേടി. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും ബെനെഡിക്ടും സ്‌കോര്‍ ചെയ്തു.
അവസാന നിമിഷത്തില്‍ ജര്‍മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

