ആഫ്രിക്കന്‍ രാജ്യത്തു നിന്നുള്ളവര്‍ക്ക് യു എ ഇയില്‍ താത്ക്കാലിക പ്രവേശന വിലക്ക്

Web Desk
1 Min Read

ദുബൈ: കോവിഡിന്റെ പുതിയ വകഭേദത്തെ തുടര്‍ന്ന് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും അറിയിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, എസ്വതിനി, സിംബാബ്‌വെ, ബോട്‌സ്വാന, മൊസാംബിക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

city exchange

യു എ ഇയിലേക്ക് വരുന്നതിന് മുമ്പുള്ള 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ പ്രവേശനവും താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. എന്നാല്‍ യു എ ഇയിലുള്ള ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് തിരകെ പോകാനുള്ള വിമാന സര്‍വീസുകള്‍ തുടരും.

യു എ ഇ പൗരന്മാര്‍, നയതന്ത്ര ദൗത്യം നിര്‍വഹിക്കുന്നവര്‍, യു എ ഇക്കും ഈ രാജ്യങ്ങള്‍ക്കുമിടയിലെ ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍ റസിഡസ് ഉടമകള്‍ എന്നിവരെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട വിഭാഗം യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് പരിശോധനയും വിമാനത്താവളത്തില്‍ ആറ് മണിക്കൂറിനുളഅളില്‍ റാപ്പിഡ് പി സി ആര്‍ ടെസ്റ്റും യു എ ഇയില്‍ എത്തുമ്പോള്‍ മറ്റൊരു പി സി ആര്‍ പരിശോധനയും നടത്തിയ ഫലം ഹാജരാക്കേണ്ടതുണ്ട്.

- Advertisement -
Ad image

യു എ ഇ പൗരന്മാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റൈനും ഒന്‍പതാം ദിവസം പി സി ആര്‍ പരിശോധനയും ആവശ്യമാണ്.

Share This Article
Leave a Comment
error: Content is protected !!