

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തില്‍ ഏഷ്യയില്‍ ആദ്യത്തെ സംരംഭമെന്ന് പ്രചരണം നടത്തി കോര്‍പ്പറേഷന്‍ ആരംഭിച്ച കോഴിക്കോട്ടെ മഹിളാ മാള്‍ സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ അഴിമതി നടത്തിയ ലോകത്തിലെ ആദ്യത്തെ സംരഭമാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. പ്രവീണ്‍ കുമാര്‍ ആരോപിച്ചു.
സി പി എം നേതാക്കളുടെ ഭാര്യമാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുവാനുള്ള സംവിധാനമാക്കി മഹിളാ മാളിനെ മാറ്റുകയായിരുന്നു. നിരവധി വനിതാ സംരംഭകര വഴിയാധാരമാക്കി മഹിളാ മാള്‍ അടച്ച് പൂട്ടിയതിനെതിരെ യു ഡി എഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ മഹിളാ മാളിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രവീണ്‍ കുമാര്‍.

സംരംഭകരറിയാതെ മാള്‍ അടച്ച് പൂട്ടുകയും സ്ഥാപനങ്ങളിലെ സാധന സാമഗ്രികള്‍ നീക്കം ചെയ്തതിലൂടെയും വന്‍ സാമ്പത്തിക നഷ്ടമാണ് ഓരോ സംരഭകര്‍ക്കും ഉണ്ടായിരിക്കുന്നത്. ഇതിന് നേത്യത്വം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും സംരംഭകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാതെയും സമര പരിപാടികള്‍ അവസാനിപ്പില്ലെന്നും പ്രവീണ്‍ മുന്നറിയിപ്പ് നല്‍കി.

യു ഡി എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ സി ശോഭിത അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെകട്ടറി എം എ റസാഖ്, മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, യൂത്ത് കോണ്‍ഗ്രസ്് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, യു ഡി എഫ് നേതാക്കളായ ഷമീല്‍ തങ്ങള്‍, ഫൈസല്‍ പള്ളിക്കണ്ടി, കണ്ടിയില്‍ ഗംഗാധരന്‍, ബ്രസീലിയ ശംസുദ്ദീന്‍, എ വി അന്‍വര്‍, സി ടി സക്കീര്‍ ഹുസൈന്‍, സി പി സലിം, നവാസ് മൂഴിക്കല്‍, വി റാസിക്, എ ടി മൊയ്തീന്‍ കോയ എന്നിവര്‍ പ്രസംഗിച്ചു. എസ് കെ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

