ഇസ്ലാമില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത

Web Desk
1 Min Read

കോഴിക്കോട്: ഇസ്ലാമില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. ഖുര്‍ ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനായി ആണ്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലായി സര്‍ക്കാര്‍ ഇടപെടല്‍. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

city exchange


നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായ ഇടപെടല്‍ ഒരു വിഭാഗത്തെ വേദനിപ്പിക്കുന്നതായി. തീവ്രവാദം പറയുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടത്. താമരശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ തെറ്റാണ്. ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലര്‍ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഇതിന് മതപരമായ പിന്‍ബലമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം. ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലര്‍ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഇതിന് മതപരമായ പിന്‍ബലമില്ല. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകര്‍ക്കുന്നതാവരുത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ബിഷപ്പുമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നു എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!