

കോഴിക്കോട്: തൃക്കാക്കരയില്‍ ‘സഭ’യുമായി കോണ്‍ഗ്രസ് നല്ല ബന്ധത്തിലാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന്‍ എം പി. താമരശ്ശേരി പിതാവിനെ നികൃഷ്ടജീവി എന്ന് വിളിച്ചവര്‍ സഭയോട് എങ്ങനെ പെരുമാറണം എന്ന് കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി പി എം സ്ഥാനാര്‍ഥിയെ സഭയുടെ സ്ഥാനാര്‍ഥി എന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. അതൊക്കെ മാധ്യമ സൃഷ്ടികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എല്ലാവരോടും കൂടിയാലോചിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വണ്‍ മാന്‍ ഷോ നടത്തുന്നു എന്നത് സി പി എം ആരോപണം മാത്രമാണ്. അദ്ദേഹത്തിന്റെ ജില്ലയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ തവണത്തെ 14000 ഇത്തവണ 20000 വോട്ടുകളുടെ ഭൂരിപക്ഷമായി യു ഡി എഫ് ഉയര്‍ത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

കെ വി തോമസിന് പാര്‍ട്ടി സമയം നല്‍കി. അതു ഉയോഗിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

