Connect with us

NEWS

വയനാട് ദുരന്തം: സൈനികര്‍ക്ക് ഉപകരണങ്ങളുമായി മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും

Published

on


കോഴിക്കോട്: വയനാട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സൈനികര്‍ക്ക് ഉപകരണങ്ങളുമായി മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് കോഴിക്കോട്ടെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയനിലേക്ക് ആണ് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഉപകരണങ്ങള്‍ നല്‍കിയത്.

ഹാര്‍നെസ് ബെല്‍റ്റുകള്‍, പോളിസ്റ്റര്‍ റോപ്പ് ലാനിയാര്‍ഡുകള്‍, പുള്ളിസ്, അസെന്‍ഡര്‍ ജുമറുകള്‍, ബഡ്‌സ്, റെയിന്‍ ജാക്കറ്റുകള്‍ എന്നിവയാണ് നല്കിയത്.

122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍
കേണല്‍ നവിന്‍ ബെഞ്ചിത്ത്, മലബാര്‍ ചേംബര്‍ പ്രസിഡന്റ് മെഹബൂബ് എം എ, നിത്യാനന്ദ് കമ്മത്ത്, ഖാലിദ് എം, കെ വി ഹസീബ് അഹമ്മദ്, കേണല്‍ കെ കെ മനു (റിട്ട), സി എ സി മോഹന്‍, പോള്‍ വര്‍ഗീസ്, മാനുവല്‍ ഉതുപ്പ് എന്നിവര്‍ സന്നിഹിത രായിരുന്നു.


error: Content is protected !!