
കോഴിക്കോട്: റിപ്പബ്ലിക് ഓഫ് മാലിദ്വീപിലെ പരിസ്ഥിതി സഹമന്ത്രി അഹമ്മദ് മുജ്തബ മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചു. 3 മാസങ്ങള്‍ക്ക് മുമ്പ് മാലിദ്വീപില്‍ നടന്ന ഒരു മീറ്റിംഗില്‍ അദ്ദേഹവുമായി നോളജ് സിറ്റി ഡയരക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹഖിം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയ്ക്കും റിപ്പബ്ലിക് ഓഫ് മാലിദ്വീപിനും ഇടയില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ വാതിലുകള്‍ ഒരുക്കുക എന്ന വലിയ ഉദ്ദേശത്തിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ആരോഗ്യ ടൂറിസം, വിദ്യാഭ്യാസ ചര്‍ച്ചകള്‍, സാംസ്‌കാരിക വിനിമയം എന്നിവയില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം തീര്‍ച്ചയായും നൂതനമായ ചിന്തകള്‍ ചേര്‍ക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ഡോ. അബ്ദുല്‍ ഹഖിം പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സന്ദര്‍ശനം നവീനമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.


