
കോഴിക്കോട്: വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സമാന്റെ കുറുപ്പ് സിനിമയുടെ ഫാന്‍സ് ഷോ കാണുവാന്‍ മകന് ലീവനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവിന്റെ വക പ്രിന്‍സിപ്പലിന് ലീവ് അപേക്ഷ.
രണ്ട് ദിവസമായി മമ്മൂട്ടി ഫാന്‍സുകാരുടെ നവ മാധ്യമ ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ ലീവ് ലെറ്റര്‍ വൈറലായിരിക്കുകയാണ്.

കൊണ്ടോട്ടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ പഠിക്കുന്ന മകന്‍ ഷുക്കൂര്‍ 12ന് കുറുപ്പ് ഫാന്‍സ് ഷോ കാണുവാന്‍ പോകുന്നതിനാല്‍ അന്ന് സ്‌കൂളില്‍ വരില്ലെന്നും ലീവനുവദിക്കണമെന്നുമാണ് പിതാവ് ജബ്ബാര്‍ കൊണ്ടോട്ടി എഴുതിയ ലീവ് ലെറ്ററിലുള്ളത്. ഈ കത്തിന്റെ ആധികാരികതയെക്കുറിച്ച് അതിലെ വരികളും മറ്റും കാണുമ്പോള്‍ സംശയം തോന്നാമെങ്കിലും നാളെ തിയേറ്ററുകളിലൂടെ കുറുപ്പ് സിനിമ പുറത്തെത്തുമ്പോള്‍, കുറുപ്പിനായി
നിര്‍മാതാക്കളും ഫാന്‍സുകാരും ഒരുക്കിയ ഇത്തരം പ്രചാരണ തന്ത്രങ്ങള്‍ കൂടി കൊണ്ടാണ് ഈ സിനിമ ഇപ്പോള്‍ വേറിട്ടതായി മാറുന്നത്.

ഗുഡ്‌സ് ഓട്ടോറിക്ഷകളിലൂടെ പഴയ കാലത്തേതുപോലെ സിനിമാ അനൗണ്‍സ്‌മെന്റ് വാഹനം, പോലീസ് പുറത്തിറക്കുന്ന ലുക്കൗട്ട് നോട്ടീസിന്റേതുപോലുള്ള വാണ്ടഡ് കുറുപ്പ് മിനി പോസ്റ്ററുകള്‍ തുടങ്ങിയവ അതില്‍ ചിലതായിരുന്നു.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ പ്രചാരണം നടന്നിരുന്നു.
രണ്ടാം കോവിഡ് തരംഗത്തിനു ശേഷം തിയേറ്ററുകളില്‍ ആദ്യമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം എന്ന നിലക്കും ഏറെ പ്രാധാന്യമാണ് മലയാള സിനിമാ വ്യവസായലോകം കുറുപ്പിന് നല്കുന്നത്. പ്രത്യേകിച്ച് മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററിലോ ഒ ടി ടിയിലോ എന്നത് ഏറെ അങ്കലാപ്പുണ്ടാക്കിയ സാഹചര്യത്തില്‍. തിയേറ്ററുകളില്‍ വീണ്ടുമൊരു ഓളമുണ്ടാക്കുവാന്‍ കുറുപ്പിന് കഴിയുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ പ്രതീക്ഷ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്. കേരളത്തില്‍ മാത്രം 450ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയു
ന്നത്. വേള്‍ഡ് വൈഡ് 1500 തിയറ്ററുകളിലാണ് ചിത്രമെത്തുന്നത്.
കുറുപ്പിന്റെ ട്രെയിലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ബുധനാഴ്പ രാത്രി പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചലച്ചിത്രമാണ് കുറുപ്പ്. ബുര്‍ജ് ഖലീഫയില്‍ ട്രൈലര്‍ പ്രദര്‍ശനം നടന്നപ്പോള്‍, ദുല്‍ഖര്‍, ഭാര്യ അമാല്‍, അവരുടെ മകള്‍ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. ബുര്‍ജ് ഖലീഫയുടെ പണി നടക്കുമ്പോള്‍ ദുബൈയില്‍ ഒരു ജോലിക്കാരനായിരുന്നു ദുല്‍ഖര്‍.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീരുകയാണ്.
ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.

