

കൊച്ചി: കാര്‍ഡിയാക് ഫോറം കൊച്ചിന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ വേള്‍ഡ് ഹാര്‍ട്ട് ഡേ 2021 വാരാചരണത്തിന്റെ ഭാഗമായി നടത്തിയ കയാകിംങ് ഉദ്ഘാടനം കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് ഇന്‍സ്‌പെക്ടര്‍ ജനറലും പൊലീസ് ക്മ്മീഷണറുമായ നാഗരാജു ചകിലം, കൊച്ചിന്‍ കാര്‍ഡിയാക് ഫോറം പ്രസിഡന്റ് ഡോ. മനു വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഹൃദയ സംരക്ഷണത്തിന്റെ ആവശ്യകതയും ഹൃദ്രോഗത്തിനെതിരെയും ജനങ്ങളെ ബോധവല്‍ക്കരിക്കുവാനാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. കൊച്ചിന്‍ കാര്‍ഡിയാക് ഫോറത്തിന്റെ ഭാരവാഹികളും പ്രശസ്ത കാര്‍ഡിയാക് ഡോക്ടര്‍മാരുമായ ഡോ. ആനന്ദ കുമാര്‍, ഡോ. ജിമ്മി ജോര്‍ജ്ജ്, ഡോ. ബ്ലസ്സന്‍ വര്‍ഗ്ഗീസ്, ഡോ. . ജോ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
