മലബാര്‍ കലാപം അടിച്ചമര്‍ത്തിയത് ‘ഗോരഖ്പൂരില്‍ നിന്നുള്ള ഗൂര്‍ഖകളെന്ന’ ചരിത്ര സത്യവുമായി യോഗി ആദിത്യനാഥ്

Web Desk
1 Min Read

ലക്നോ: ആര്‍ എസ് എസ് പ്രസിദ്ധീകരണം പാഞ്ചജന്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മലബാര്‍ കലാപത്തിനെതിരെ ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ക്കെതിരെ ജിഹാദികള്‍ നടത്തിയ വംശഹത്യയാണ് മലബാര്‍ കലാപമെന്നാണ് യോഗി ആദിത്യനാഥിന്റെ വിശദീകരണം. മാത്രമല്ല ‘പുതിയ ചരിത്ര കണ്ടെത്തലുകളും’ അദ്ദേഹം നടത്തിയിട്ടുണ്ട്.

city exchange

ഗൂര്‍ഖാ റൈഫിള്‍സിലെ ഭടന്മാരാണ് മലബാര്‍ കലാപം അടിച്ചമര്‍ത്തിയതെന്നും യോഗി അവകാശപ്പെട്ടു. മലബാര്‍ കലാപത്തില്‍ ഹിന്ദുക്കളെ രക്ഷിച്ചത് ഗോരഖ്പൂരില്‍ നിന്നുമെത്തിയ ഗൂര്‍ഖകളാണെന്ന ‘ചരിത്രസത്യം’ ഉന്നയിക്കാനും യോഗിക്ക് മടിയുണ്ടായില്ല.


മലബാര്‍ വംശഹത്യയെക്കുറിച്ചുള്ള സത്യം ആദ്യം കൊണ്ടുവന്നത് സവര്‍ക്കറായിരുന്നെന്നും യോഗി അറിയിച്ചു. അക്കാര്യം ‘ഒരു പുസ്തകത്തില്‍’ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും യോഗി അറിയിച്ചു. ‘സ്വന്തം ചരിത്രം’ അറിയാത്ത ഒരു രാഷ്ട്രത്തിന് അതിന്റെ ഭൂമിശാസ്ത്രം സംരക്ഷിക്കാന്‍ കഴിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!