
ജറുസലേം: ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെ അപകടത്തിലാക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പിനെ തങ്ങള്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.

ദക്ഷിണ ലബനനില്‍ ഐ ഡി എഫ് ഉപയോഗിച്ച കെട്ടിടങ്ങള്‍ ഹിസ്ബുള്ള രാത്രിയില്‍ ആക്രമിച്ചതായി പറയുന്നു. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച കൂടി നീട്ടാന്‍ ഇസ്രായേലും ലെബനനും സമ്മതിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചകള്‍ വളരെ നന്നായി നടന്നു എന്നാണ് പറഞ്ഞത്.

ഇറാനിയന്‍ പിന്തുണയുള്ള സംഘം ചര്‍ച്ചകള്‍ക്ക് അനുകൂലമായിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച പ്രാരംഭ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇരുവശത്തുനിന്നും ഒന്നിലധികം ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രാരംഭ 10 ദിവസത്തെ വെടിനിര്‍ത്തല്‍ തിങ്കളാഴ്ച അവസാനിക്കേണ്ടതായിരുന്നു.

