
ദോഹ: എഴുത്തുകാരനും സഞ്ചാരിയുമായ യൂനുസ് പി ടിയുടെ പുസ്തകം ‘ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകള്‍’ രണ്ടാം പതിപ്പ് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ പ്രകാശനം ചെയ്തു. ഒന്നാം പതിപ്പ് നേരത്തെ നാട്ടില്‍ പ്രകാശനം ചെയ്തിരുന്നു.

ജോര്‍ദാന്‍, തായ്ലന്‍ഡ്, വിയറ്റ്നാം, ബ്രൂണിക്കോ തുടങ്ങി ഏഴു രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെയ്ക്കുന്ന പുസ്തകം ദൃശ്യാഖ്യാന ഭംഗിയാല്‍ ഹൃദ്യമായ വായനാനുഭവമാണെന്ന് പ്രകാശനം നിര്‍വ്വഹിച്ച ഗ്രാമഫോണ്‍ ഖത്തര്‍ ഡയറക്ടര്‍ ഡോ. റഷീദ് പട്ടത്ത് അഭിപ്രായപ്പെട്ടു. ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി പുസ്തകം ഏറ്റുവാങ്ങി. ഖിയാഫ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഹുസൈന്‍ കടന്നമണ്ണ അധ്യക്ഷനായ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി തന്‍സീം കുറ്റ്യാടി സ്വാഗതം പറഞ്ഞു.

ജാബിര്‍ റഹ്മാന്‍ പുസ്തകാവതരണം നടത്തി. ജോയിന്റ് സെക്രട്ടറി മുരളി വാളൂരാന്‍ മോഡറേറ്റര്‍ ആയിരുന്നു.
അഷ്റഫ് മടിയാരി, ശ്രീനാഥ് ശങ്കരന്‍കുട്ടി, സ്മിത ആദര്‍ശ്, ഫസലുറഹ്മാന്‍ കൊടുവള്ളി, ഷംന ആസ്മി തുടങ്ങിയവര്‍ വായനാനുഭവം പങ്കുവെച്ചു.
മറുപടി പ്രസംഗത്തിന് ശേഷം ഗ്രന്ഥകാരന്‍ യൂനുസ് പി ടി സദസ്സുമായി സംവദിച്ചു. ജോയിന്റ് സെക്രട്ടറി ഷംല ജഹ്ഫര്‍ നന്ദി പറഞ്ഞു. ഓതേഴ്സ് ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങളായ അന്‍സാര്‍ അരിമ്പ്ര, നെജിത പുന്നയൂര്‍കുളം, ഷമിന ഹിഷാം, സുരേഷ് കൂവാട്ട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

