ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 19ന് ദുഖാനില്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജനുവരി 19ന് രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ ദുഖാനില്‍ നടക്കും. ദുഖാനും ചുറ്റുവട്ടവും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട്, പി സി സി, അറ്റസ്റ്റേഷന്‍ സര്‍വീസുകള്‍ക്ക് ഈ ദിവസം ഉപയോഗപ്പെടുത്താവുന്നതാണ്.

city exchange

ദുഖാനിലെ ഗള്‍ഫാര്‍ ഓഫിസ് സിക്രീത്തിലാണ് ക്യാമ്പ് നടക്കുക. ക്യാമ്പില്‍ സേവനങ്ങള്‍ക്ക് എത്തുന്നവര്‍ എല്ലാ രേഖകളുടേയും ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ കരുതേണ്ടതാണ്.

ഓണ്‍ലൈനായി ഫോറം പൂരിപ്പിക്കാന്‍ രാവിലെ എട്ടു മുതല്‍ സഹായങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും.

ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നതിന് പുറമേ പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ജനുവരി 26ന് രാവിലെ പത്തിനും 11നും ഇടയില്‍ ഇതേ സ്ഥലത്ത് വിതരണം ചെയ്യും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!