സ്ത്രീ ശാക്തീകരണം മാനവിക പുരോഗതിയുടെ അടിസ്ഥാനം: അഡ്വ. ബിന്ദു കൃഷ്ണ

Web Desk
2 Min Read

ദോഹ: സ്ത്രീ ശാക്തീകരണം മാനവിക പുരോഗതിയുടെ അടിസ്ഥാനമാണെന്നും ഇന്നിന്റെ കാലഘട്ടത്തില്‍ ഇത് കൂടുതല്‍ അനിവാര്യമാണെന്നും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയും എ ഐ സി സി അംഗവുമായ അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. ദോഹയില്‍ ഇന്‍കാസ് ഖത്തറിന്റെ വനിതാ വിംഗ് പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

city exchange

സ്ത്രീ ശാക്തീകരണം എന്നത് പുരുഷന്‍മാരോടുള്ള സമരമോ അവരെ മാറ്റി നിര്‍ത്തലോ അല്ലെന്നും മറിച്ച് അവരുടെ കൂടി സഹകരണത്തോടെ സാമൂഹിക മുന്നേറ്റത്തില്‍ നേതൃപരമായ പങ്ക് വഹിക്കലാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. രാഷ്ട്രീയത്തിലും അധികാര സ്ഥാനങ്ങളിലും ഇടം ലഭിക്കല്‍ മാത്രമല്ല സ്ത്രീ മുന്നേറ്റമെന്നും തീരുമാനങ്ങളെടുക്കുന്ന കൂടിയാലോചനാ പ്രക്രിയകളില്‍ കൂടി സ്ത്രീകള്‍ ഭാഗമാകുമ്പോഴേ ഇത് പൂര്‍ണ്ണമാകുകയുള്ളൂ എന്നും കൊല്ലം ജില്ല കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷ കൂടിയായ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐ സി സി അശോകാ ഹാളില്‍ അഞ്ജന മോനോന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് വനിതാ വിംഗിന്റെ ഭാരവാഹി പ്രഖ്യാപനം നടത്തി.

ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുല്‍ റഹ്‌മാന്‍, ഇന്‍കാസ് സീനിയര്‍ നേതാവ് കെ കെ ഉസ്മാന്‍, നന്ദിനി അബ്ബ ഗൗണി, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍പേര്‍സണ്‍ ഷഹാന ഇല്ല്യാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

- Advertisement -
Ad image

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ സി സി സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ള, സിദ്ധീഖ് പുറായില്‍, സുരേഷ് കരിയാട്, സെറീനാ അഹദ്, അജി കുര്യാക്കോസ്, സിയാദ് ഉസ്മാന്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി താജുദ്ധീന്‍, ഡേവിസ് ഇടശ്ശേരി, ബഷീര്‍ തുവാരിക്കല്‍, ഈപ്പന്‍ തോമാസ്, അബ്ദുല്‍ മജീദ്, ഷിബു സുകുമാരന്‍, അഡ്വ. മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവര്‍ പുതുതായി പ്രഖ്യാപിച്ച വനിതാ വിംഗ് നേതാക്കളെ ഷാളണിയിച്ച് ആദരിച്ചു. ചടങ്ങിന് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജിഷ ജോര്‍ജ് സ്വാഗതവും മെഹ്‌സാന നന്ദിയും പറഞ്ഞു.

സിനില്‍ ജോര്‍ജ് (പ്രസി), അര്‍ച്ചന സജി (ജന സെക്ര), അനൂജ സൈറ ജോര്‍ജ് (ട്രഷ), മെഹ്‌സാന, ആഷ ജെട്ടി, സീന റോണി, സുബ ദിജേഷ് (വൈസ് പ്രസി), ബീമ എം ഹസ്സന്‍, ധന്യ മഞ്ജുനാഥ്, ജെയ്‌സി ജോജി, ജസീല ശമീം, അഡ്വ. സബീന അക്ബര്‍, സാബിറ, ശ്രീകല (സെക്ര), റംല ബഷീര്‍, അജ്മി ഷാജഹാന്‍ (മീഡിയ കോര്‍ഡിനേറ്റേര്‍സ്), ജെസ്സി മാത്യു (സ്‌പോര്‍ട്‌സ്), ഷീല സണ്ണി, ജോതിഷിസ് സ്‌കറിയ, സുനിത, ശൗബീന ബഷീര്‍, ജയ, ആര്യ, അതുല്യ (പ്രോഗ്രാം), നിസ ഫൈസല്‍, റീന സുനില്‍, വിദ്യ (കള്‍ച്ചറല്‍) എന്നിവരാണ് ഭാരവാഹികള്‍.

Share This Article
Leave a Comment
error: Content is protected !!