തുര്‍ക്കിക്കും സിറിയക്കും ഖത്തറിന്റെ 253 മില്യന്‍ റിയാല്‍ അടിയന്തര മാനുഷിക സഹായം

Web Desk
1 Min Read

ദോഹ: തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്പ ബാധിതകര്‍ക്ക് ഖത്തറിന്റെ അടിയന്തര മാനുഷിക സഹായമായി 253 മില്യന്‍ റിയാല്‍. ഭക്ഷണം, വൈദ്യം, മറ്റു സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിനും ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുമാണ് സഹായം ലക്ഷ്യമിടുന്നതെന്ന് ഉപപ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് മുഹമ്മദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്.

city exchange

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ആദ്യ പത്ത് ദിവസങ്ങളില്‍ 85 മില്യന്‍ റിയാലാണ് ഖത്തര്‍ നല്‍കിയത്. അടിയന്തര ദുരിതാശ്വാസ കാമ്പയിന്‍ ഔന്‍ വ സനദിലൂടെ ഒറ്റ രാത്രികൊണ്ട് റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസ് 168 ദശലക്ഷം റിയാലാണ് ശേഖരിച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ 50 ദശലക്ഷം ഖത്തര്‍ റിയാല്‍ സംഭാവന ഉള്‍പ്പെടെയാണിത്.

ഇതുവരെയായി 600 ടണ്ണിലേറെ ഭക്ഷണം, മെഡിക്കല്‍, മാനുഷിക സഹായം എന്നിവ വഹിച്ചുകൊണ്ടുള്ള 30ലേറെ എയര്‍ ബ്രിഡ്ജ് വിമാനങ്ങളാണ് ഖത്തറില്‍ നിന്നും പോയത്. പതിനായിരം മൊബൈല്‍ വീടുകളില്‍ 650 എണ്ണം ഇതിനകം അയച്ചുകഴിഞ്ഞു. ബാക്കിയുള്ളവ എത്രയും വേഗത്തില്‍ തുര്‍ക്കി തുറമുഖങ്ങളില്‍ എത്തിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!