Connect with us

Featured

കലയും ശാസ്ത്രവും സമന്വയിപ്പിച്ച് ശൈഖ മോസയുടെ കായികദിന വസ്ത്രം

Published

on


ദോഹ: കലയും ശാസ്ത്രവും സമന്വയിപ്പിച്ചാണ് തന്റെ ദേശീയ കായികദിന വസ്ത്രം രൂപകല്‍പന ചെയ്തതെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍. കഠിനമായ വേനല്‍ക്കാല കാലാവസ്ഥയില്‍ ദോഷകരമായ സൂര്യരശ്മികളെ പ്രതിരോധിക്കാനും ആവശ്യമായ വിറ്റാമിന്‍ ഡി സമ്പുഷ്ടമായ പ്രകാശം ആഗിരണം ചെയ്യാനും സ്‌പോര്‍ട്‌സ് അബായയ്ക്ക് കഴിയുമെന്ന് ശൈഖ മോസ പറഞ്ഞു.

വിര്‍ജീന കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി നൂര്‍ റാഷിദ് ബട്ട് നാനോ ടെക്നോളജി ഉപയോഗിച്ചുള്ള തുണികൊണ്ട് രൂപകല്‍പ്പന ചെയ്ത തെര്‍മല്‍ ഇന്‍സുലേറ്റിംഗ് ഗുണങ്ങളുള്ള ‘നാനോഅബായ’യാണ് ശൈഖ മോസ അണിഞ്ഞത്.

‘തെര്‍മല്‍, ആന്റി ബാക്ടീരിയല്‍, യുവി-പ്രൊട്ടക്ഷന്‍, സെല്‍ഫ് ക്ലീനിംഗ് അല്ലെങ്കില്‍ വാട്ടര്‍ റിപ്പല്ലന്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവ ഉപയോഗിച്ച് ഫങ്ഷണല്‍ ടെക്‌സ്‌റ്റൈല്‍സ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഡിസൈന്‍’ എന്ന് ശൈഖ മോസ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വെളിപ്പെടുത്തി.


error: Content is protected !!