ഖത്തര്‍ അമീര്‍ ഈജിപ്തില്‍ നിന്നും മടങ്ങി

Web Desk
1 Min Read

കെയ്‌റോ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഔദ്യോഗിക സന്ദര്‍ശത്തിന് ശേഷം ഈജിപ്ത് തലസ്ഥാനത്തു നിന്നും മടങ്ങി. പത്തൊന്‍പതാമത് മെഡിറ്ററേനിയന്‍ ഗെയിംസ് 2022ന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് ടെബൗണിന്റെ ക്ഷണപ്രകാരം അമീര്‍ ഒറാനിലേക്കാണ് പോയത്.

city exchange

ഖത്തര്‍ അമീറിനേയും പ്രതിനിധി സംഘത്തേയും കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസി യാത്രയാക്കി. ഈജിപ്തിലെ ഖത്തര്‍ അംബാസഡര്‍ സലേം ബിന്‍ മുബാറക്ക് അല്‍ ഷാഫിയും ഖത്തറിലെ ഈജിപ്ത് അംബാസഡര്‍ അംര്‍ എല്‍ ഷെര്‍ബിനിയും അമീറിനും പ്രതിനിധി സംഘത്തിനും യാത്രയയപ്പ് നല്‍കി.

ഈജിപ്ത് സന്ദര്‍ശന വേളയില്‍ തനിക്കും പ്രതിനിധി സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അമീര്‍ നന്ദി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!