

കോഴിക്കോട്: ലോക റഫ്രിജറേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ സംഘടന എച്ച് വി എ സി ആര്‍ എംപ്ലോയീസ് അസോസിയാന്‍ കേരള, താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനററല്‍ ആശുപത്രിയില്‍ എ സി സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിച്ചു. ഐ സി യു വിഭാഗത്തിലെ 14ഓളം എ സി ഉപകരണങ്ങള്‍ വൃത്തിയാക്കുകയും പ്രവര്‍ത്തനം പുന:സ്ഥാപിക്കുകയും ചെയ്തു.

ക്യാമ്പ് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. കെ എം സച്ചിന്‍ ബാബു ഉദ്ഘാടനം ചെയ്തു. കടല്‍ കാറ്റ് വീശി വേഗത്തില്‍ എ സി ഉപകരണങ്ങള്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ഇത്തരം സേവന പ്രവര്‍ത്തനം മാതൃകാപരമെന്ന് ഡോ. കെ എം സച്ചിന്‍ ബാബു പറഞ്ഞു.

ആര്‍ എം ഒ ഡോ. സി ബി ശ്രീജിത്ത് മുഖ്യതിഥിയായി. സംഘടന ജില്ല പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം ആധ്യക്ഷത വഹിച്ചു. സംഘടന രൂപീകരിച്ചതിന് ശേഷം നാലാം തവണയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം ഗിരീഷ്, ജില്ല സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖ്, താലൂക്ക് പ്രസിഡന്റ് കെ ബിനേഷ്, സെക്രട്ടറി എം മിഥുന്‍, ജോ.സെക്രട്ടറി ഇ പി മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

