
കൊല്‍ക്കത്ത: ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡ് നേടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മികച്ച വിജയത്തില്‍.


രാവിലത്തെ കണക്ക് അനുസരിച്ച് കാല്‍ലക്ഷം വോട്ടിന്റെ ലീഡ് നേടി മികച്ച വിജയത്തിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി നീങ്ങുകയാണ്. ഏഴാം റൌണ്ടിലേക്ക് വോട്ടെടുപ്പ് എത്തുമ്പോള്‍ മമത ബാനര്‍ജി – 31,033 വോട്ടുകളും, ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രേവാള്‍ 5719 വോട്ടുകളുമാണ് നേടിയത്. ഭവാനിപ്പൂരില്‍ അരലക്ഷം വോട്ടുകളെങ്കിലും മമത പിടിക്കുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ.

2011 തെരഞ്ഞെടുപ്പില്‍ ഭവാനിപ്പൂരില്‍ 54,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമത ജയിച്ചത്. ഇക്കുറി ആ റെക്കോര്‍ഡ് തിരുത്തപ്പെടുമെന്ന് തൃണമൂല്‍ നേതാക്കള്‍ ആദ്യമേ പ്രഖ്യാപിച്ചിരുന്നു.ഭവാനിപ്പൂരിനൊപ്പം തെരഞ്ഞെടുപ്പ് നടന്നന്ന ജങ്കിപ്പൂര്‍ , ഷംഷേര്‍ഗഞ്ച് എന്നീ മണ്ഡലങ്ങളിലും ലഭ്യമായ വിവരങ്ങനുസരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിച്ച് തൃണമൂല്‍ അധികാരം നിലനിര്‍ത്തിയെങ്കിലും നന്ദീഗ്രാമില്‍ സുവേധു അധികാരിയോട് മമതാ ബാനര്‍ജി പരാജയപ്പെട്ടത് തൃണമൂലിന് വലിയ ആഘാതമായിരുന്നു. ജനപ്രാതിനിധ്യനിയമം അനുസരിച്ച് അധികാരമേറ്റ് ആറ് മാസത്തിനകം മുഖ്യമന്ത്രിയായ മമതയ്ക്ക് നിയമസഭാ അംഗത്വം നേടേണ്ടതായിട്ടുണ്ട്. അങ്ങനെയാണ് ഭവാനിപ്പൂരിലെ സിറ്റിംങ് എംഎല്‍എ മമതയ്ക്ക് വേണ്ടി രാജിവച്ചതും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും.
മമതയും വസതിയായ കാളിഘട്ടടക്കം ഉള്‍പ്പെടുന്ന മണ്ഡമായ ഭവാനിപ്പൂര്‍ അവരുടെ ശക്തികേന്ദ്രം കൂടിയാണ്. 2011ലും 2016ലും ഭവാനിപ്പൂരില്‍ നിന്നാണ് മമത നിയമസഭയിലേക്ക് എത്തിയത്. ഇവിടെ മമതയ്ക്ക് വിജയം ഉറപ്പാണെങ്കിലും ഇക്കുറി ചരിത്രഭൂരിപക്ഷത്തോടെ ജയിച്ചു കേറണം എന്ന മോഹത്തിലാണ് തൃണമൂല്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് വന്ന അഭിഭാഷകയാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രേവാള്‍. അവരെ സ്ഥാനാര്‍ത്ഥിയാക്കുക അവിടെ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൂടി ചര്‍ച്ചയാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ ആ തന്ത്രം വിജയിച്ചില്ലെന്ന സൂചനയാണ് അവിടെ നിന്നും ലഭിക്കുന്നത്. വോട്ട് വിഹിതത്തില്‍ വല്ലാതെ പിന്നോട്ട് പോയ സിപിഎമ്മിനും നല്ലവാര്‍ത്തയൊന്നും ഭവാനിപ്പൂരില്‍ നിന്നും ലഭിക്കാനില്ല.

