

കാലടി: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടനുവദിച്ച് കാഞ്ഞൂര്‍ പഞ്ചായത്ത് വല്ലം കടവ് സി എന്‍ സ്‌ക്വയറില്‍ സ്ഥാപിച്ച മിനി മാസ്റ്റിന്റെ സ്വിച്ച് ഓണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി ടിജോ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് അംഗം ടി എന്‍ ഷണ്മുഖന്‍, ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ കെ വി പോളച്ചന്‍, അംഗങ്ങളായ കെ എന്‍ കൃഷ്ണകുമാര്‍, ഗ്രേസി ദയാനന്ദന്‍, എം വി സത്യന്‍, എം ഐ ദേവസ്സിക്കുട്ടി, കേര സമിതി പ്രസിഡന്റ് വി വി അവറാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
