കിറ്റെക്സ് എംഡി സാബു നാളെ ചര്‍ച്ചകള്‍ക്കായി തെലങ്കാനയിലേക്ക്,തെലങ്കാന സര്‍ക്കാര്‍ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തില്‍ യാത്ര

Web Desk
1 Min Read

തിരുവനന്തപുരം: 3500 കോടിയുടെ നിക്ഷേപ ചര്‍ച്ചയ്ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് കേരളത്തില്‍ ഉപേക്ഷിച്ച പദ്ധതിയുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഹൈദരാബാദിലേക്ക് പോകുന്നത്. നാളെ ഹൈദരാബാദിലെത്തുമെന്നാണ് റിപ്പോര്‍ട്ട് . തെലങ്കാന സര്‍ക്കാര്‍ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. നിക്ഷേപം നടത്താന്‍ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനാണ് തെലങ്കാനയിലെ വ്യവസായ മന്ത്രി കെ ടി രാമ റാവു. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ് പ്രഖ്യാപിച്ചതിനെ പിന്നാലെ ഒന്‍പത് സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്താന്‍ കിറ്റെക്സിനെ ക്ഷണിച്ചിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാരും രാഷ്ട്രീയക്കാരും നിരന്തരമായി വേട്ടയാടിയതോടെയാണ് ഇദ്ദേഹം പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന വിഷയത്തില്‍ ന്യായീകരണവുമായി ഇപ്പോള്‍ പലരും രംഗത്തെത്തിയിട്ടുണ്ടെങ്കിലും കേരളം വ്യവസായികളുടെ അന്തകഭൂമിയാണെന്ന ആക്ഷേപത്തിന് ആക്കം കൂട്ടുകയാണ് കിറ്റക്‌സ് വിവാദം.

city exchange

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!