ഐഷ സുല്‍ത്താനയെത്തേടി വീണ്ടും കവരത്തി പോലീസ്

Web Desk
0 Min Read

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ വിടാതെ കവരത്തി പോലിസ്. രാജ്യദ്രോഹ കേസില്‍ ഐഷയെ വീണ്ടും ചോദ്യം ചെയ്യാനായി അഞ്ചംഗ പൊലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റില്‍ എത്തി. ‘ബയോ വെപ്പന്‍’ പരാമര്‍ശത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തില്‍ റദ്ദാക്കാന്‍ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നായിരുന്നു കേസ് പരിഗണിച്ച വേളയില്‍ കോടതി നിലപാട്. അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാനും ദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!