എസ് പി ഡബ്ല്യു ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ എസ് പി ഡബ്ല്യു ഹൈസ്‌ക്കൂളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രകൃതിയെ സംരക്ഷിക്കുക, ജീവന്‍ നിലനിര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വൃക്ഷത്തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും പോസ്റ്റര്‍ പ്രദര്‍ശനം നടത്തുകയും ചെയ്തു.

city exchange

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് എസ് പി ഡബ്ല്യു ഹൈസ്‌ക്കൂളില്‍ നടന്ന പരിസ്ഥിതി ദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ലീന ജയന്‍ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ലീന ഒ ബി സ്വാഗതവും എല്‍ജി ടീച്ചര്‍ നന്ദിയും പറഞ്ഞു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, മെമ്പര്‍ പി എസ് യൂസഫ്, ഫെഡറല്‍ ബാങ്ക് റിട്ടയേര്‍ഡ് മാനേജര്‍ ജഗദീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!