ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക: രാമന്തളി ഖത്തീബ്

Web Desk
1 Min Read

രാമന്തളി: മാസങ്ങളോളമായി ചോരക്കൊതിയന്മാരായ സിയോണിസ്റ്റ് കാട്ടാളന്മാരുടെ കൊടിയ പീഡനങ്ങളേല്‍പ്പിക്കുകയും ഇപ്പോള്‍ ലക്ഷക്കണക്കിന് ഫലസ്തീന്‍ മക്കളെ പട്ടിണിക്കിട്ടു കൊല്ലുകയും ചെയ്യുന്ന ജൂതന്മാരുടെ ക്രൂരമായ നടപടിയില്‍ അതിശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ഫലസ്തീന്‍ ജനതയോടു ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ രാമന്തളി ഖത്തീബ് ഫൈസല്‍ ഹുദവി പാണ്ടിക്കാട് വിശ്വാസികളോട് ഉണര്‍ത്തി. മാസങ്ങളോളമായി കൊടിയ പീഢനങ്ങളാണ് അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

city exchange

ഇസ്ലാംമത വിശ്വാസികള്‍ക്ക് അനുവദിച്ച രണ്ടു പെരുന്നാളുകളും സൃഷ്ടാവിനോടും സൃഷ്ടികളോടും നിര്‍വ്വഹിക്കേണ്ടത് രണ്ടു കടമകളാണ് ആദ്യത്തേത് സൃഷ്ടാവിനെ അനുസരിക്കുന്നതോടൊപ്പം സഹജീവികളോട് കരുണയും കാണിക്കുക. സൃഷ്ടാവിനെ അനുസരിക്കുന്നതോടൊപ്പം ബലി കര്‍മ്മമാണ് ഇതുരണ്ടും പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ഒരു വിശ്വാസിയുടെ ജീവിതം സമ്പൂര്‍ണ്ണമാവുകയുള്ളു.

തിരക്കിട്ട ജീവിതത്തിനിടയില്‍ നിരപരാധികളായ ഗസ്സയിലെ ലക്ഷക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ഒരിക്കലും മറന്നു പോകരുതെന്ന് അവരെ മനസ്സാ വാചാ കര്‍മ്മണ സഹായിക്കണമെന്നും പ്രത്യേകം എടുത്തു പറഞ്ഞു.

അതിഥികളെ സ്‌നേഹിക്കുകയും അവരെ ചേര്‍ത്തുപിടികയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയും കടപ്പാടുമാണെനും ജീവിത വഴിത്താരയില്‍ അവരെ ഓര്‍മിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

- Advertisement -
Ad image

നമസ്‌കാരന്തരം വിശ്വാസികള്‍ തമ്മില്‍ ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്കിട്ടു
കൂട്ടുപ്രാര്‍ഥനയ്ക്ക് ശേഷം മരണപ്പെട്ട ബന്ധു മിത്രാധികളുടെ ഖബറിടങ്ങള്‍ സന്ദര്‍ച്ചു. ഇഹപര വിജയത്തിനു വേണ്ടി പ്രാര്‍ഥന നടത്തി.

അന്യസംസ്ഥാന തൊഴിലാളികളും പങ്കെടുത്ത ഈദ് സംഗമ വേളയില്‍ അവരുടെ ഭാഷയില്‍ (ഉര്‍ദു) തന്നെ വിവരിച്ചു കൊടുത്തു. പെരുന്നാളുകളുടെ പ്രത്യേകതയും ആവാഹിക്കുന്നതോടൊപ്പം ബന്ധുക്കളെയും കൂട്ടുകാരെയും നേരില്‍ കണ്ടു സ്‌നേഹം പങ്കിട്ട സുന്ദര നിമിഷവും അയവിറക്കിയാണ് വിശ്വാസികള്‍ പിരിഞ്ഞത്.

Share This Article
Leave a Comment
error: Content is protected !!