അല്‍മഖര്‍ സമ്മേളന പ്രഖ്യാപനമായി

Web Desk
2 Min Read

തിരുവനന്തപുരം: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപനങ്ങളുടെ മുപ്പത്തിമൂന്നാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രഖ്യാപനമായി. സമ്മേളന പ്രഖ്യാപനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ തിരുവനന്തപുരത്ത് നടത്തി.

city exchange

സമ്മേളനം 2022 ഫെബ്രുവരി 25 മുതല്‍ 27 വരെ തളിപ്പറമ്പ് നാടുകാണിയില്‍ നടക്കും. സംസ്ഥാന തുറമുഖ മ്യൂസിയം മന്ത്രി അഹ്മദ് ദേവര്‍ കോവില്‍ സമ്മേളന ലോഗോ പ്രകാശനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു സാമൂഹിക സുരക്ഷ പദ്ധതി പ്രഖ്യാപിച്ചു.

നാടിന്റെ സമഗ്രമായ പുരോഗതി കൈവരിക്കാന്‍ സര്‍ക്കാറിന് മാത്രമായി കഴിയില്ലെന്നും ഇക്കാര്യത്തില്‍ അല്‍ മഖര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്ക് നിസ്തുലമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാറിനൊപ്പം നില്‍ക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ സേവനം വിലമതിക്കാനാവത്തതാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജാതിമത ഭേദമന്യെ മനുഷ്യ മനസ്സുകളുടെ ഐക്യം സാധ്യമാക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സ്തുത്യര്‍ഹമായി പങ്കുവഹിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാര്‍ഥികളില്‍ മൂല്യച്യുതിക്കിടയാക്കുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന് ലോഗോ പ്രകാശനം ചെയ്ത് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

‘സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ നടത്തുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ വിവിധ കര്‍മ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. അല്‍ മഖര്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ പി എ ഹൈദ്രോസ് മുസ്ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തി. സമ്മേളന പദ്ധതികള്‍ ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ അവതരിപ്പിച്ചു.

എ സൈഫുദ്ദീന്‍ ഹാജി, ടി പി അലിക്കുഞ്ഞി മൗലവി, പി പി അബ്ദുല്‍ ഹക്കീം സഅദി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പി കെ അലിക്കുഞ്ഞി ദാരിമി, എം കെ ഹാമിദ് മാസ്റ്റര്‍, ഹാഷിം ഹാജി ആലങ്കോട്, അബ്ദുര്‍റഷീദ് ദാരിമി, അബ്ദുല്ലക്കുട്ടി ബാഖവി, ശരീഫ് സഖാഫി എഴിപ്പുറം, മുഹമ്മദ് ഷാന്‍ സഖാഫി സംസാരിച്ചു. കെ അബ്ദുര്‍റഷീദ് നരിക്കോട് സ്വാഗതവും കെ പി അബ്ദുസ്സമദ് അമാനി പട്ടുവം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!