മോദി- മാര്‍പാപ്പ കൂടിക്കാഴ്ച 29ന്

Web Desk
1 Min Read

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 30, 31 തിയ്യതികളിലാണ് ജി 20 ഉച്ചകോടി റോമില്‍ നടക്കുന്നത്. അതിനുമുമ്പായി 29ന് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിക്കാനാണ് പദ്ധതി.

city exchange

റോമിലെ രണ്ടു ദിവസത്തെ ഉച്ചകോടിക്കു ശേഷം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്ന കോപ് 26 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയിലേക്ക് പറക്കും. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന സ്‌കോട്ട്‌ലന്റ് സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി ചേര്‍ന്ന് ഏതാനും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇന്തോ- പസഫിക്കിലെ തായ്‌വാനില്‍ ചൈനയുടെ അതിക്രമം ജി 20 ഉച്ചകോടി ചര്‍ച്ച ചെയ്യുന്നതിന് പുറമേ അഫ്ഗാന്‍ പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാന്‍ പ്രവിശ്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ അഫ്ഗാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!