Featured
ഡല്‍ഹി- ദോഹ ഇന്‍ഡിഗോ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

ദോഹ: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം മെഡിക്കല്‍ അത്യാഹിതത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

തിങ്കളാഴ്ച പുലര്‍ച്ചെ കറാച്ചിയിലെ ജിന്ന ടെര്‍മിനല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് തിരിച്ചുവിട്ടത്. അറുപതുകാരനായ നൈജീരിയന്‍ പൗരന് മെഡിക്കല്‍ അത്യാഹിതം വന്നതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് അനുമതി തേടുകയായിരുന്നു.
വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നൈജീരിയന്‍ പൗരന്‍ എയര്‍പോര്‍ട്ട് മെഡിക്കല്‍ ടീം എത്തുമ്പോഴേക്കും മരിച്ചിരുന്നു. നാല് മണിക്കൂര്‍ കഴിഞ്ഞ് വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുകയായിരുന്നു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



