Community
സിജി ഇഫ്താര്‍ സംഗമവും പുതിയ ഭാരവാഹികളും

വക്‌റ: സിജി വക്ര യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി. വക്ര റോയല്‍പാലസ് റസ്റ്റോറന്റില്‍ നടത്തിയ സംഗമത്തില്‍ സിജി പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു.


സിജി വക്രയുടെ പ്രസിഡന്റ് ഷാനിദ് ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ താജുസ്സമാന്‍ സ്വാഗതം പറഞ്ഞു. ഫൈസല്‍ അബുബക്കര്‍ മുഖ്യ പ്രഭാഷണവും സിദ്ദിഖ് പറമ്പത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സിജി വക്ര യൂണിറ്റ് 2025- 26 കാലത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സിജി വക്രയുടെ നിലവിലെ പ്രസിഡന്റ് ഷാനിദ് ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ താജുസ്സമാന്‍ സ്വാഗതമോതി. സിദ്ദിഖ് പറമ്പത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിജി ഖത്തര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിയാസ് ഹുദവി സിജിയുടെ പ്രവര്‍ത്തനത്തെ വിശദീകരിച്ചു.


ഖത്തറില്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് മേഖലയില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനയാണ് സിജി. നിലവില്‍ ദോഹയിലും വക്രയിലും മാസത്തില്‍ രണ്ട് തവണയുള്ള ക്രിയേറ്റീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാം എന്ന വ്യക്തിത്വപരിശീലനവും മാസത്തിലൊരിക്കല്‍ 8 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ടീന്‍ എയ്‌സ് ക്ലബ്, ഐ സി ബി എഫുമായി സഹകരിച്ചുകൊണ്ട് സിജി ദോഹ മാസത്തില്‍ രണ്ടു തവണ കരിയര്‍ ക്ലിനിക്കും സംഘടിപ്പിക്കുന്നതു കൂടാതെ നിരവധി പരിപാടികള്‍ സിജിയുടെ കീഴില്‍ നടത്തി വരുന്നു.
പുതിയതായി തെരഞ്ഞെടുത്ത കമ്മിറ്റിയുടെ പ്രസിഡണ്ടായി അബ്ദുല്‍ സത്താറും
സെക്രട്ടറിയായി വസീം അബ്ദുല്‍ റസാഖ്, ട്രഷററായി സിദ്ദിഖ് പറമ്പത്തും ചുമതലയേറ്റു. ഐ സി ബി എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമദ്, ഫൈസല്‍ അബൂബക്കര്‍ എന്നിവര്‍ സീനിയര്‍ വിഷനറിമാരായും മുനീര്‍ മാട്ടൂല്‍ അഡൈ്വസറിയായും റഹ്മത്തുള്ള ചീഫ് കോര്‍ഡിനേറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു അംഗങ്ങള്‍: വൈസ് പ്രസിഡന്റ്: മുഷീര്‍ അബ്ദുള്ള, ജോയിന്റ് സെക്രട്ടറി ഷമീര്‍ റിയാസ്
എച്ച് ആര്‍ വിംഗ്: ഷാനിദ് ടി, റിയാസ് എപ്ലോയബിലിറ്റി വിംഗ്: ഷാനിദ് കെ, താജുസ്സമാന്‍
ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് മുഷീര്‍ അബ്ദുള്ള തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. റഹ്മത്തുള്ള നന്ദി അറിയിച്ചു.


