Community
ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ സംഗമം നടത്തി

ദോഹ: ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഇഫ്താര്‍ സംഗമം നടത്തി. ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാറില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് ഒമനക്കുട്ടന്‍ പരുമല അധ്യക്ഷത വഹിച്ചു.



ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍, അഹമ്മദ്കുട്ടി ആറളയില്‍, സാദിഖ് ചെന്നാടന്‍, ആര്‍ ജെ രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖത്തറിലെ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.


